മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു

single-img
21 May 2017

കൊല്ലം: മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു. കൊല്ലം കാവനാടിന് സമീപം അരവിളയിലാണ് മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചത്. അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (38) ആണ് തന്റെ മക്കളായ ആദര്‍ശ്(5), ദര്‍ശന്‍(രണ്ട്) എന്നിവരെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

അനിലിന്റെ ഭാര്യ സാലിയ രാവിലെ 7 മണിയോടെ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ബക്കറ്റില്‍ ഹാര്‍പ്പിക് ഒഴിച്ച് വെള്ളവുമായി മിക്‌സ് ചെയ്ത ശേഷം ഇതിലാണ് കുട്ടികളെ മുക്കിയത്. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് നടപടികള്‍ സ്വീകരിച്ചു .മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.