യുഎസിന്റെ ചാരവൃത്തി പൊളിച്ചെന്ന വാദവുമായി ചൈന; സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ വധിച്ചെന്ന് വെളിപ്പെടുത്തല്‍

single-img
21 May 2017

വാഷിങ്ടന്‍: രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തില്‍ 2010 മുതല്‍ 18 സിഐഎ ഉദ്യോഗസ്ഥര്‍ ചൈനയില്‍ കൊല്ലപ്പെട്ടതായി വെളി്‌പെടുത്തല്‍. ചാരവൃത്തിയിലെ ഏറ്റവും ദുഷ്‌കര കാലമാണ് ഈ ദശാബ്ദത്തിലേത്. 2010 അവസാനം മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെ ചൈന വകവരുത്തിയതായാണ് റിപ്പോർട്ട്. ഇതിലൊരാള്‍ സഹപ്രവര്‍ത്തകന്റെ കണ്‍മുന്നിലാണ് കൊല്ലപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ധാരാളം പേരെ ജയിലില്‍ അടച്ചിട്ടുമുണ്ട്. സിഐഎയുമായി സഹകരിക്കുന്ന 18 മുതല്‍ 20 വരെ ആളുകള്‍ ജയിലിലാണ്. ചാരവൃത്തിക്കേസില്‍ അമേരിക്കന്‍ വനിതയ്ക്കു ചൈനീസ് കോടതി ഏപ്രിലില്‍ തടവുശിക്ഷ വിധിച്ചിരുന്നു. ടെക്സസില്‍ നിന്നു വാണിജ്യസംഘത്തിനൊപ്പം ചൈനയിലെത്തിയ സാന്‍ഡ് ഫാന്‍ ഗിലിസിനാണ് മൂന്നര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 2015ലാണ് ഇവര്‍ അറസ്റ്റിലായത്.

ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. എന്നാല്‍ ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്നു അമേരിക്ക സമ്മതിക്കുന്നു. അതേസമയം, ചൈനയിലെ ചാരസംഘത്തിന്റെ പ്രവര്‍ത്തനം സിഐഎ പുനരാരംഭിച്ചിട്ടുണ്ട്. ചാരവൃത്തിക്കേസില്‍ അമേരിക്കന്‍ വനിതയ്ക്കു ചൈനീസ് കോടതി ഇക്കഴിഞ്ഞ ഏപ്രിലില്‍ തടവുശിക്ഷ വിധിച്ചിരുന്നു. ടെക്‌സസില്‍നിന്നു വാണിജ്യസംഘത്തിനൊപ്പം ചൈനയിലെത്തിയ സാന്‍ഡ് ഫാന്‍ ഗിലിസിനാണ് മൂന്നര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 2015ലാണ് ഇവര്‍ അറസ്റ്റിലായത്.