സര്‍ക്കാര്‍-സെന്‍കുമാര്‍ യുദ്ധം വീണ്ടും; സെന്‍കുമാര്‍ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

single-img
21 May 2017

തിരുവനന്തപുരം: സര്‍ക്കാരുമായി നേരിട്ട യുദ്ധത്തിനില്ലെന്ന പറഞ്ഞതിന് തൊട്ടു പിന്നാലെ ഡി ജി പി ടി.പി.സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്ത് നടപ്പാക്കിയ വിവാദ സ്ഥലം മാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെന്‍കുമാര്‍ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പോലീസ് ആസ്ഥാനത്ത് മ സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു.

11 ദിവസം മുമ്പിറക്കിയ ഈ രണ്ടു സ്ഥലം മാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍കുമാറിന് മറുപടി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ഡിജിപി കസേരയില്‍ എത്തിയ ടി.പി സെന്‍കുമാറിന് സര്‍ക്കാരിന്റെ ഈ നടപടി തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഡിജിപി കസേരയില്‍ എത്തിയാലും സര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം സ്ഥലം മാറ്റനടപടികള്‍ പാടുള്ളുവെന്ന് സര്‍ക്കാരിന്റെ ഭാഗത്ത നിന്നുള്ള താക്കീതാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഉന്നതര്‍ കരുതുന്നു.മാത്രമല്ല എത്ര ഡിജിപി ചെമഞ്ഞാലും പോലീസിന്റെ കടിഞ്ഞാണ്‍ ഇപ്പോഴും സര്‍ക്കാരിന്റെ കൈയ്യിലാണെന്ന സൂചനയും ഇതു നല്‍കുന്നുണ്ട്.

ഈ കഴിഞ്ഞ മാസം 9 നായിരുന്നു പ്രശ്‌നങ്ങള്‍ക്ക തിരികൊളുത്തിയ സംഭവം നടക്കുന്നത്. പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് മേധാവി ബീന അടക്കം നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെന്‍കുമാര്‍ ഉത്തരവില്‍ കുമാരി ബീനയ്ക്കു പകരം സി.എസ്. സജീവ് ചന്ദ്രനെ നിയമിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇവിടേക്ക മറ്റൊരു ജൂനിയര്‍ സൂപ്രണ്ടിനെ പകരം നിയമിച്ചു.
തുടര്‍ന്ന കുമാരി ബീനയെ പേരൂര്‍കട എസ്.പി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയര്‍ സൂപ്രണ്ടുമാരെയാണ് സെന്‍കുമാര്‍ മാറ്റി നിയമിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കുകയും പുറ്റിങ്ങല്‍ ,ജിഷ കേസുകളുമായി ബന്ധപ്പെട്ട് കേസുകളില്‍ ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് രേഖകള്‍ നല്‍കാത്തതിലാണെന്ന് തന്നെ മാറ്റിയതെന്ന പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന മുഖ്യമന്ത്രിയുടെ ഓഫീസ് സെന്‍കുമാറിനെ ബന്ധപ്പെട്ട തല്‍ക്കാലം ഉത്തരവ് നടപ്പാക്കേണ്ടെന്ന് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ബീനാകുമാരി ടി.ബ്രാഞ്ചില്‍ തുടരുകയായിരുന്നു. അവര്‍ക്കൊപ്പം മാറ്റിയവര്‍ പൊലീസ് ആസ്ഥാനത്തെത്തി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പഴയ സ്ഥാനങ്ങളലിലേക്ക്് മടങ്ങാന്‍ ഓഫീസ് മാനേജര്‍ നിര്‍ദേശിക്കുകയാരുന്നു. ഇത്തരത്തില്‍ തുടരുന്നതിനിടെയാണ് ഇന്നലെ സെന്‍കുമാര്‍ ആദ്യ സ്ഥലം മാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ട രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ പോലീസ് ആസ്ഥാനത്തു നിയമിച്ച ഉത്തരവായത്.
സുരേഷ് കൃഷ്ണ , സതി കുമാര്‍ എന്നിവരെ കെ, ആര്‍ ബ്രാഞ്ചുകളിലാണ് നിയമിച്ചത്. ഒന്നു പോലീസ് പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ നോക്കുന്ന സെക്ഷനും, മറ്റൊന്നു പോലീസ് വാഹനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്ന സെക്ഷനും . എന്നാല്‍ കുമാരി ബീനയെ മാറ്റിയില്ല. പക്ഷെ രാവിലെ ഇറങ്ങിയ ഉത്തരവ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി . തുടര്‍ന്നു വൈകുന്നേരത്തോടെ സെന്‍കുമാര്‍ 9 ന് ഇറക്കിയ രണ്ടുസ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിറക്കുകയായിരുന്നു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ബീനാകുമാരിയുടെ പരാതിയില്‍ മേലാണ് ഉത്തരവുകള്‍ സെന്‍കുമാറിന്റെ മരവിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി.