മലയാളത്തിന്റെ സ്വന്തം ജാനകി കുട്ടി, ജോമോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നു

single-img
21 May 2017

അഞ്ചു കണ്ണനല്ല മിഴി ചെമ്പരത്തിയല്ല എന്ന ഗാനം കേട്ടിട്ടില്ലേ. മയില്‍പീലി കാവ് എന്ന ചിത്രത്തില്‍ കുട്ടികള്‍ക്കോപ്പം നായിക പാടി അഭിനയിക്കുന്ന ഗാനമാണിത്. ഈ ഗാനം അന്നു ചിത്രഗീതങ്ങളിലും മറ്റുമായി സൂപ്പര്‍ ഹിറ്റായ ഗാനമായിരുന്നു. ചിത്രത്തില്‍ ഈ ഗാനത്തിനൊപ്പം പാടി അഭിനയിച്ച നായിക മറ്റാരുമല്ല നമ്മുടെയെല്ലാം പ്രിയങ്കരിയായ ജോമോളാണ്. ഇവർ വീണ്ടും മലയാള സിനിമാ രംഗത്ത് സജീവമാകാന്‍ പോകുകയാണ്.പത്തു വര്‍ഷത്തിനു ശേഷമാണ് തിരിച്ചു വരുന്നതെന്ന പ്രത്യേകതയും ഈ മടങ്ങി വരവിനുണ്ട്.

പ്രശസ്ത സംവിധാകന്‍ വികെ പ്രകാശ് ഒരുക്കുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ മടങ്ങിയെത്തുന്നത്. സിനിമക്കുള്ളിലെ സൗഹൃദം കുറഞ്ഞതിലോ അതോ മറ്റേതെങ്കിലും കാരണം കൊണ്ടോ സിനിമ വിട്ടതിനു ശേഷം ആരും ജോമോളെ അന്വേഷിച്ചു പോയില്ല. എന്തായാലും തന്റെ സിനിമാ സൗഹൃദത്തെ പറ്റി മടങ്ങി വരവില്‍ ചിലത് പങ്ക വെയ്ക്കുകയാണ് ജോമോള്‍. തനിക്ക ഇപ്പോള്‍ സുഹൃത്തുക്കള്‍ എന്ന് വിളിക്കാന്‍ പറയത്തക്ക ആരും തന്നെ സിനിമയില്‍ ഇല്ല. എല്ലാം വെറും സൗഹൃദങ്ങള്‍ മാത്രം .

സിനിമക്കുള്ളിലുള്ള പരെടുത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരാള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. മരിച്ചാല്‍ പോലും തങ്ങളെ ഒരു കുഴിയിലെ കിടത്താവൂ എന്ന ആഗ്രഹിച്ച തരത്തിലുള്ള ശക്തമായ സൗഹൃദമായിരുന്നു അത്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് അന്വേഷിച്ചില്ലെന്നും ജോമോള്‍ വിഷമത്തോടെ ഓര്‍ക്കുന്നു.മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ആ സുഹൃത്തിനെ കാണാനിടയായിയെന്നും ഒരു ചിരിയില്‍ പരിചയം ഒതുക്കിയാതായും ജോമോള്‍ പറയുന്നു.

മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരമായായിരുന്നു ജോമോളുടെ സിനിമ പ്രവേശനം . പിന്നീട് എം.ടി യുടെ തന്നെ തിരക്കഥയില്‍ എന്റെ സ്വന്തം ജാനക കുട്ടിയിലെ ജാനകകുട്ടി എന്ന കഥാപാത്രത്തിന് സംസ്ഥാന അവാര്‍ഡും ദേശീയ പുരസ്‌ക്കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.