അത് മാത്രം അച്ഛന്‍ ഞങ്ങളോട് വെളിപ്പെടുത്തിയില്ല; സത്യരാജിന്റെ മകള്‍ പറയുന്നു

single-img
20 May 2017

ബാഹുബലിയില്‍ കട്ടപ്പയായി അഭിനയിച്ച സത്യരാജിന് രണ്ടു മക്കളാണ് മകന്‍ സിബി രാജും മകള്‍ ദിവ്യ സത്യരാജും. ദിവ്യയ്ക്ക് പത്തുവയസ് ഉള്ളപ്പോള്‍ മുതല്‍ അച്ഛന്‍ വീട്ടില്‍ എല്ലാവരുമായി സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഏതെങ്കിലും സിനിമയില്‍ കരാര്‍ ഒപ്പിടുകയുള്ളൂ. ബാഹുബലിയുടെ കഥ കേട്ടപ്പോള്‍ അച്ഛന്‍ അതു സ്വീകരിക്കുമോ എന്നു മകള്‍ ദിവ്യ സംശയിച്ചു. കാരണം ചിത്രീകരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് അത്രയും നാള്‍ വിട്ടു നില്‍ക്കാന്‍ അച്ഛന്‍ തയാറാകുമോ എന്നതു തന്നെയായിരുന്നു കാരണം.

എന്നാല്‍ ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു ശരിക്കുമുള്ള ട്വിസ്റ്റ്. ഇത്രയുംനാള്‍ അഭിനയിക്കുന്ന സിനിമയിലെ എല്ലാ കാര്യങ്ങളും ഭാര്യയോടും മക്കളോടും പങ്കുവച്ചിരുന്ന സത്യരാജ് പക്ഷേ കട്ടപ്പ എന്തിനാണു ബാഹുബലിയെ കൊന്നത് എന്നു മാത്രം വെളിപ്പെടുത്തിയില്ല. ആരും ഇതിന് ഉത്തരം കട്ടപ്പയോട് ചോദിച്ചതുമില്ല. മക്കള്‍ അച്ഛന്റെ മുന്നില്‍ വച്ച് ഊഹപോഹങ്ങള്‍ പങ്കുവയ്ക്കുമ്പാഴും ഒന്നും പറയാതെ കള്ളച്ചിരിയുമായി ഉള്ളിലൊളിപ്പിക്കുകയായിരുന്നു സത്യരാജ്. അച്ഛന്‍ അക്കാര്യം മാത്രം ഞങ്ങളോട് മറച്ചുവെച്ചു എന്നാണ് സത്യരാജിന്റെ മകള്‍ പറയുന്നത്.