രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയിൽ സ്ത്രീയെ ഉപയോഗിച്ച് ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി‌;അമേരിക്കന്‍ പ്രസിഡന്റിനു ഒരുക്കിയ തരത്തിലുള്ള ശക്തമായ സുരക്ഷ ഒരുക്കി സർക്കാർ

single-img
20 May 2017

തൃശൂർ∙ ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി. ഇന്നു രാവിലെ 8.15 നു ക്ഷേത്രം ഓഫിസിലെ ലാൻഡ് ഫോണിലേക്കാണു ഭീഷണി സന്ദേശമെത്തിയത്.രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയിൽ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ബോംബാക്രമണമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ധീവരസഭ തീവ്ര ഗ്രൂപ്പിൽപെട്ടതാ‌ണെന്നു പരിചയപ്പെടുത്തിയ ആളാണു വിളിച്ചത്. മാനേജർ ടി.വി.കൃഷ്ണദാസാണ് ഫോണെടുത്തത്. ഭീഷണി സന്ദേശം കിട്ടിയ ഉടനെ മാനേജർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെയും പൊലീസിനെയും വിവരമറിയിച്ചു.‌ തൃശൂർ ജില്ലാ ബോംബ് സ്ക്വാഡും പൊലീസും ക്ഷേത്രത്തിൽ പരിശോധന നടത്തുകയാണ്. സുരക്ഷ ശക്തമാക്കി.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തുമായി മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള പത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള പത്ത് ക്യാമറകള്‍ അടക്കം 292 ക്യാമറകളാണ് അഞ്ച് കോടി രൂപ ചെലവില്‍ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 90 ദിവസത്തിനുള്ളില്‍ ക്യാമറകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും ക്രമീകരിക്കും.7 അടി വീതിയും, 4 അടി ഉയരവുമുള്ള വീഡിയോ വാള്‍ വഴി തത്സമയ നിരീക്ഷണ സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് നിലവില്‍ മറ്റൊരു ആരാധാനാലയത്തിലും ഈ അത്യാധുനിക സംവിധാനം ഇല്ല. വിമാനത്താവളങ്ങളിലും, അന്താരാഷ്ട്ര തലത്തില്‍ വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും ‘മുഖം തിരിച്ചറിയല്‍’ സാങ്കേതിക വിദ്യയുള്ള ഈ ക്യാമറാ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഈ ക്യാമറാ സംവിധാനം ഒരുക്കിയിരുന്നു.

പോലീസ് പിടിയിലായിട്ടുള്ളവരോ, പോലീസ് അന്വേഷിക്കുന്നവരോ ആയ മോഷ്ടാക്കളോ, ക്രിമിനലുകളോ ഗുരുവായൂര്‍ ക്ഷേത്രത്തിലോ, പരിസരത്തോ…

Posted by Kadakampally Surendran on Friday, May 19, 2017