പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടുന്നില്ല ;അഞ്ചു കോടിയുടെ സ്‌കോളര്‍ഷിപ്പ് ഓഫര്‍ മുന്നോട്ട് വെച്ച് പാമ്പാടി നെഹ്‌റു കോളേജ്

single-img
20 May 2017

ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ്ണു പ്രണോയ് ആത്മഹത്യ കേസിന് പിന്നാലെ വിദ്യാര്‍ഥികള്‍ വിട്ടകന്ന പാമ്പാടി നെഹ്‌റു കോളേജ് പ്രതിച്ഛായ തിരിച്ചു പിടിക്കാനായി അഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഒരുങ്ങുന്നു.

ഇത് വ്യക്തമാക്കി കൊണ്ടുള്ള പരസ്യം കേരളത്തിലെ പ്രമുഖ പത്രമായ മനോരമയുടെ മുന്‍ പേജില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള കോളേജുകളുടെ വിദ്യാര്‍ഥികളുടെയിടയിലും സോഷ്യല്‍ മീഡിയയിലും വ്യാപക പ്രചരണം നടക്കുന്നതിനിടയിലാണ് മാനേജ്‌മെന്റ് ഇത്തരത്തില്‍ ഒരു പുതിയ തന്ത്രം പരീക്ഷിക്കുന്നത്.

കേരള എന്‍ട്രന്‍സില്‍ 5000 റാങ്ക് വരെ നേടിയ വിദ്യാര്‍ഥികള്‍ 5000 രൂപ ട്യൂഷന്‍ ഫീയായി നല്‍കിയാല്‍ മതിയെന്നും താമസവും യാത്രസൗകര്യവും സൗജന്യമായിരിക്കുമെന്നാണ് ഓഫറിലുള്ളത്. പാമ്പാടി എന്‍ജീനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പീഡനത്തെ തുടര്‍ന്ന ആത്മമഹത്യ ചെയ്‌തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
ഇതുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും പീന്നീട് ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു..
പോലീസിന്റെ വാദങ്ങള്‍ തള്ളി കൊണ്ടായിരുന്നു കോടതി ഇവര്‍ക്ക ജാമ്യം അനുവദിച്ചത്. ഇതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചത് വലിയ വിവാദങ്ങള്‍ക്ക ഇടവെച്ചിരുന്നു.
വിദ്യാര്‍ത്ഥികളെ അച്ചടക്കത്തിന്റെ പേരില്‍ മാനേജ്‌മെന്റ് ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്ന വാദം.പാമ്പാടി കോളേജില്‍ ഇടിമുറിയുണ്ടെന്നും പ്രതികരിക്കുന്നവരെ ഇവിടെ മര്‍ദ്ദിക്കാറുണ്ടെന്നും ജിഷ്ണുവിന്റെ മരണശേഷം വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണമുന്നയിച്ചാണ് അധ്യാപകരും മാനേജ്‌മെന്റും പീഡിപ്പിച്ചതെന്നും ഇവര്‍ വ്യക്തമായിരുന്നു.