‘നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഇന്ത്യ സോമാലിയയെക്കാള്‍ പിന്നില്‍’;ആരോഗ്യ മേഖലയിലെ ഇന്ത്യയുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തി പഠനങ്ങള്‍

single-img
20 May 2017

ആരോഗ്യ മേഖലയില്‍ ഇന്ത്യ പിറകോട്ടുതന്നെയെന്ന് തെളിയിച്ച് പഠനങ്ങള്‍. നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഇന്ത്യ സോമാലിയയേക്കാള്‍ പിന്നിലെന്നാണ് അന്താരാഷ്ട്ര കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവജാത ശിശുക്കളുടെ മരണനിരക്കില്‍ അഫ്ഗാനിസ്ഥാന്‍, സോമാലിയ എന്നീ രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. യുകെയിലെ മെഡിക്കല്‍ ജേര്‍ണലായ ‘ദ് ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ച പഠനത്തിലെ കണക്കുകളാണ് ഇന്ത്യന്‍ ആര്യോഗമേഖലയിലെ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. ഗോള്‍ഡന്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് എന്ന പഠനമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

195 രാജ്യങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ 154ാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ. ആര്യോഗ പരിചരണത്തിന്റെ ലഭ്യതയും ഗുണവും അടിസ്ഥാനമാക്കി നിശ്ചയിച്ചിരിക്കുന്ന പട്ടികയിലാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനൊന്ന് സ്ഥാനം പിന്നോട്ട് പോയത്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യയില്‍ ആര്യോഗ പരിചരണത്തിന്റെ സൂചിക 44.8ാണ് . 72.8, 51.7, 52.7, 50.8 എന്നിങ്ങനെയാണ് ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, എന്നീ രാജ്യങ്ങളിലെ ആര്യോഗ സൂചികകള്‍. ആര്യോഗപരിപാലനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം യൂറോപ്പിലെ ആന്‍ഡോറയാണ്. ഏറ്റവും പിന്നില്‍ സെന്‍ട്രല്‍ ആഫ്രിക്കയും. 95ാണ് ആന്‍ഡോറയിലെ സൂചികയെങ്കില്‍ 29 മാത്രമാണ് സെന്‍ട്രല്‍ ആഫ്രിക്കയിലെ സൂചിക.

ഗര്‍ഭസ്ഥ, നവജാത ശിശുക്കളുടെ പരിചരണത്തിലും ഗര്‍ഭിണികളുടെ പരിചരണത്തിലുമുള്ള കുറവ്, ക്ഷയം ഹൃദ്രോഗം എന്നിവ തടയാന്‍ സാധിക്കാത്തതുമാണ് ഇന്ത്യ പിന്നിലായതിനുള്ള പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം 148ാമത്തെ സ്ഥാനത്തായിരുന്നു ഇന്ത്യ. നവജാത ശിശുക്കളുടെ പരിപാലനത്തില്‍ ഇന്ത്യ വളരെയധികം പിന്നിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്ഷയ രോഗത്തിനും ഹൃദ്രോഗത്തിനും ചികിത്സ നല്‍കുന്ന കാര്യത്തിലും ഇന്ത്യ പിന്നില്‍ തന്നെ. പാകിസ്താന്‍, കോംഗോ എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.

130 രാജ്യങ്ങളില്‍ നിന്നുമുള്ള 2,300 ഗവേഷകരുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. ആര്യോഗമേഖലയില്‍ ഗവേഷണം നടത്തുന്ന ഹെല്‍ത്ത് മെട്രിക്ക്‌സ് ആന്റ് ഇവാലുവേഷന്‍ എന്ന സ്ഥാപനവും വാഷിങ്ടണ്‍ സര്‍വ്വകലാശാലയും സംയുക്തമായാണ് പഠനം നടത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന മരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം.

സുരക്ഷിതമായ സാമ്പത്തിക വ്യവസ്ഥയുള്ളത് കൊണ്ടോ ചികിത്സാ സൗകര്യങ്ങളുള്ളത് കൊണ്ടോ ആര്യോഗമേഖലയില്‍ നേട്ടമുണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ക്രിസ്റ്റോഫര്‍ മൂറോയ് വ്യക്തമാക്കി. ആര്യോഗമേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ തിരിച്ചറിയുന്നതിന് പഠനം സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.