കഞ്ചാവ് വലിക്കാന്‍ പണമില്ലാതായപ്പോൾ വാഹന മോഷണത്തിനിറങ്ങി;പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ മുംബൈയ്ക്ക് മുങ്ങി;കോട്ടയത്തെ ജേർണലിസം വിദ്യാർഥിനിയും കൂട്ടുകാരും കുടുങ്ങിയതിങ്ങനെ

single-img
20 May 2017

കോട്ടയം :കഞ്ചാവ് വലിക്കാന്‍ പണമില്ലാതായതോടെ മാധ്യമ വിദ്യാര്‍ത്ഥിനിയും സുഹൃത്തുകളും ലഹരിക്ക് പണം കണ്ടെത്തിയത് മോഷണം വഴി. ഓപ്പറേഷന്‍ സ്‌കോഡ എന്ന പേരിട്ട അരങ്ങേറിയ മോഷണത്തിന് പിന്നില്‍ പ്രേരണയായി പോലീസ് കണ്ടെത്തിയത് കഞ്ചാവിന്റെ ഉപയോഗം. സംഭവത്തിന് ആസ്പദമായ കഥ ആരംഭിക്കുന്നതിങ്ങനെ .കോട്ടയം കളക്ട്രേറ്റിനു സമീപം താമസിക്കുന്ന ഡോക്ടര്‍ ബേക്കര്‍ മത്തായി ഫെന്നിന്‍രെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോം സ്‌റ്റേയില്‍ നിന്നും കഴിഞ്ഞ ഏപ്രിലില്‍ സ്‌കോഡാ കാറും ലാപ്‌ടോപും മോഷണം പോകുന്നു.

കേസ് അന്വേഷണം തുടരുന്നതിനിടയില്‍ സമീപത്തു വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥികളെ കാണുന്നില്ലെന്ന വിവരം പോലീസിന് ലഭിക്കുന്നു. തുടര്‍ന്നാണ് കഥയുടെ ചുരുളുകള്‍ അഴിയുന്നത്. കാണാതായി എന്ന് കരുതപ്പെടുന്നവര്‍ കോട്ടയം നഗരത്തിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍. ആലുവ തോട്ടുമുഖം സ്വദേശി അരുന്തയില്‍ രേവതി കൃഷ്ണ (21). കൂട്ടുകാരന്‍ ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശിയും സഹോദരനുമായ പാറയില്‍ ജുബല്‍ വര്‍ഗീസ് (26). ഇവരെ കാണാതായതില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

ഒടുവില്‍ മൊബൈല്‍ നമ്പര്‍ വച്ച് പരിശോധന തുടര്‍ന്ന പോലീസ് ഇവര്‍ മുംബൈലാണെന്ന മനസ്സിലാക്കി. പിന്നീട് മുംബൈയില്‍ ധാരാവിയില്‍ നിന്ന് ഇവരെ കൈയ്യോടെ പൊക്കുകയും ചെയ്തു. ഇവര്‍്ക്കൊപ്പം ഉണ്ടായിരുന്ന ജൂബലിന്റെ സഹോദരന്‍ ജോത്രോയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മോഷണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം വെളിച്ചെത്തു വരുന്നത്. പെണ്‍കുട്ടിയുള്‍പ്പെടെ മൂവരും കഞ്ചാവിന് അടിമകളാണെന്നും കഞ്ചാവിന് പണം തികയാതെ വന്നതോടെ മോഷണത്തിനിറങ്ങി തിരിക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പോലീസ് ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.