സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോയ്ക്ക് 100 രൂപ, വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നു കച്ചവടക്കാര്‍

single-img
19 May 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയര്‍ന്നു റെക്കോര്‍ഡിലേക്ക്. കിലോയ്ക്ക് 100 രൂപയാണ് ഉള്ളിയുടെ ഇപ്പോഴത്തെ വിപണിവില. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. കിലോയ്ക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഉള്ളിവില നൂറിനു മുകളില്‍ എത്തിയത്.മൊത്തവിപണികളില്‍ 90 രൂപയും ചില്ലറവിപണികളില്‍ നൂറിനു മുകളിലുമാണ് വില.

തമിഴ്‌നാട്, ആന്ധ്രാ തുടങ്ങി ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് പ്രതിസന്ധിക്കു കാരണം. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍. ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ മൊത്ത, ചില്ലറവിപണികളിലും വില ഉയര്‍ന്നു തന്നെയാണ്.