മഞ്ചേരി മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണന; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

single-img
19 May 2017

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിക്ഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. എം. ഉമ്മറാണ് പ്രതിപക്ഷത്തു നിന്നു നോട്ടീസ് നല്‍കിയത്. ഐഎംസി നിര്‍ദേശിച്ച പ്രകാരം അധ്യാപകരും അനധ്യാപകരും കോളജില്‍ ഇല്ലെന്നു അടിയന്തരപ്രമേയം അവതരിപ്പിച്ച് എം.ഉമ്മന്‍ പറഞ്ഞു. വിദ്യാര്‍ഥി സമരം നാല് ദിവസം പിന്നിട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മഞ്ചേരി മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ക്ലാസുകളില്‍ നിന്ന് അവധിയെടുത്താണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.