യമുന നദീതീരത്ത് മലവിസര്‍ജ്ജനം നടത്തുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി

single-img
19 May 2017

ആഗ്ര: യമുന നദീതീരത്ത് വെള്ളപൊക്കം ഉണ്ടാകുന്ന സ്ഥളങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതും മാലിന്യം നിക്ഷേപിക്കുന്നതും നിരോധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക പരിസ്ഥിതി ചട്ടലംഘന പ്രകാരം 5,000 രൂപയാണ് നഷ്ടപരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച പഠിക്കാനും നദീയുടെ ശുദ്ദീകരണ പ്രവര്‍ത്തനത്തെ പറ്റി പരിശോധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ഡല്‍ഹി ജലബോര്‍ഡ് സി ഇ ഒ അധ്യക്ഷനായ സമിതിയോട് നിര്‍ദേശിക്കുകയും ചെയ്തു.

ഡല്‍ഹി ഗവണ്‍മെന്റിനോടും മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും നദിയില്‍ ജലമലിനീകരണമായി കാരണമായി നദിയോട് ചേര്‍ന്നു വാസയോഗ്യമായ ഇടങ്ങളില്‍ പ്രവർത്തിക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ വളരെ വേഗം നടപടിയെടുക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുമാണ് 67 ശതമാനം മലിനീകരണവും യമുനയില്‍ നടക്കുന്നതെന്ന ഹരിതട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

യമുനയെ പുനര്‍ജീവിപ്പിക്കുന്നതിന്റെ ഭാഗമായായി 2017 ല്‍ ആദ്യ ഘട്ടമായി ആരംഭിച്ച പ്രോജക്ടായ മൈലിസെ നിര്‍മ്മല്‍ യമുന റിവിറ്റലൈസേഷന്റെ ഭാഗമായായിരുന്നു മലിനീകരണം നടന്നത്. അതുകൊണ്ടു തന്നെ ഈ രണ്ടു പ്ലാന്റുകളിലും സൂക്ഷമ പരിശോധന നടത്തി മലിനജലം പൂര്‍ണ്ണ തോതില്‍ ശുദ്ദീകരിച്ചാണോ യമുനയിലേക്ക് ഒഴുക്കുന്നതെന്ന് അറിയാന്‍ മെയ് 1 ന് ദേശിയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ രണ്ടു പ്ലാന്റുകളിലേയും പ്രവര്‍ത്തനങ്ങളെ പറ്റി ട്രെബ്യൂണല്‍ പഠന  റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.

മലിനജലം വൃത്തിയാക്കലുമായി ബന്ധപ്പെട്ട് 14 മലിനജല നിര്‍മ്മാര്‍ജന പ്ലാന്റുകള്‍ വരാന്‍ പോകുന്നതായും അതില്‍ 7 എണ്ണത്തിന് ഫണ്ട് അനുവദിക്കുന്നത് ഡല്‍ഹി ജല ബോര്‍ഡാണെന്നും ട്രൈബ്യൂണലിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസഥാനത്തില്‍ മൈലിസെ നിര്‍മ്മല്‍ യമുന റിവിറ്റലൈസേഷന്‍ എന്ന പ്രോജക്ടിന്റെ നടത്തിപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് നടന്ന വാദത്തിലാണ് ട്രൈബ്യൂണല്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.