ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ ഇനി പോസ്റ്റ് ഓഫീസുകളില്‍ അവസരം; പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുക്കാൻ തീരുമാനം

single-img
19 May 2017

കൊച്ചി: ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ ഇനി പോസ്റ്റ് ഓഫീസുകളില്‍ അവസരം. പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനുമുള്ള സംവിധാനം ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്ക് സൗകാര്യപ്രദമായ രീതിയില്‍ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് തീരുമാനം.

ആധാര്‍ എടുക്കാനും തെറ്റു തിരുത്താനുമുള്ള സംവിധാനങ്ങള്‍ പോസ്റ്റ് ഓഫീസുകളില്‍ ഒരുക്കുന്നതിനായി ഒന്നര ലക്ഷത്തോളം രൂപ വരുന്നതിനാല്‍ തെറ്റു തിരുത്തല്‍ മാത്രമേ ഇപ്പോള്‍ നടപ്പിലാക്കുന്നുള്ളു. പിന്നീട് ആധാര്‍ എടുക്കാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസ് നടപ്പിലാക്കുമെന്നാണ് സൂചന. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാര്‍ എടുത്തു കഴിഞ്ഞതിനാലാണ് തെറ്റുതിരുത്തലിനു പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.