മെഡിക്കല്‍ രംഗത്ത് ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം കണ്ടു

single-img
19 May 2017

പൂനൈ: അമ്മ തന്റെ മകള്‍ക്ക് പകുത്തു നല്‍കി നടത്തിയ ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം കണ്ടു. പൂനൈയില്‍ ഗ്യാലക്‌സി കെയര്‍ ലാപ്രോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. 9 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രകിയയില്‍ സോലാപൂരില്‍ ജനിച്ച 21 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് അവരുടെ അമ്മ ഗര്‍ഭപാത്രം നല്‍കുകയായിരുന്നു. ബാക്കിയുള്ള ചികിത്സകള്‍ കൂടി പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് സാധാരണ നിലയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാവുമെന്ന് ചികിത്സക്കു നേതൃത്വം നല്‍കിയ ഡാക്ടര്‍മാര്‍ അവകാശപ്പെട്ടു.

ഇന്ത്യയില്‍ നടന്ന ആദ്യത്തെ തന്നെ മാറ്റിവെയ്ക്കല്‍ ശസ്ത്രകിയ വിജയം കണ്ടത് മെഡിക്കല്‍ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനകരമാവാന്‍ പോവുന്ന പുത്തന്‍ നേട്ടമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ശസ്ത്രക്രിയ. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുള്ള 48 മണ്ക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ഡോകടര്‍മാരുടെ 11 അംഗ സംഘമാണ് ശസ്ത്രക്രിയയില്‍ മേല്‍നോട്ടം നല്‍കിയത്. ശസ്ത്രക്രിയയുടെ 80 ശതമാനം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയായിരുന്നു പൂര്‍ത്തിയാക്കിയത്. ശേഷം അമ്മയുടെ ഗര്‍ഭപാത്രം ഓപ്പണ്‍ സര്‍ജറിയിലൂടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.