മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകം; രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ല – സുരേഷ്ഗോപി

single-img
19 May 2017

മുംബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നെന്ന് സുരേഷ്ഗോപി എംപി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്നും എംപി ഫണ്ട് ചെലവഴിക്കാന്‍ ഇടത്വലത് കക്ഷികള്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരും. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കാന്‍ ആദ്യം വേണ്ടത് ആര്‍ജവമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മലയാളികള്‍ ഏറെയുള്ള മുംബൈ പന്‍വേലിലെ ഈ മാസം 24നു നടക്കാനിരിക്കുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം. കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.