ദേശീയ ഫുട്ബോള്‍ ടീം തരം വിനീതിനെ തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രകായികമന്ത്രി

single-img
19 May 2017

തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ ടീം അംഗവും ഐഎസ്എല്‍ താരവുമായ സി കെ വിനീതിനെ തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രകായികമന്ത്രി. ഇതിനായി ചട്ടത്തില്‍ ഭേദഗതി വരുത്താനാകുമോയെന്ന് പരിശോധിക്കും. തുടര്‍നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫുട്‌ബോള്‍ താരം വിനീതിനെ ഇന്നലെയാണ് ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിട്ടത്. മതിയായ ഹാജര്‍ ഇല്ലാത്തതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം. അക്കൗണ്ട് ജനറല്‍ ഓഫീസിന്റെ തിരുവനന്തപുരം വിഭാഗത്തില്‍ ഓഡിറ്ററായിരുന്നു വിനീത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിരാഗംമാണ് വിനീത്. ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിക്കുന്നുണ്ട്. ഈയിടെ കഴിഞ്ഞ ഐലീഗില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു ഇദ്ദേഹം.