ഇനി കഷണ്ടിയുള്ളതു കൊണ്ട് വിഷമിക്കേണ്ടതില്ല ബുദ്ധിയിലും ജീവിതവിജയത്തിലും മുന്നില്‍ നില്‍ക്കുന്നവര്‍ കഷണ്ടിയുള്ളവരെന്ന് പഠനം

single-img
18 May 2017

പെന്‍സില്‍വാനിയ: തലയില്‍ മുടിയില്ലാത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ബുദ്ധിയിലും ജീവിതവിജയത്തിലും മുന്നില്‍ നില്‍ക്കുന്നവര്‍ കഷണ്ടിയുള്ളവരെന്ന് പഠനം. പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ഇവര്‍ മൂന്ന് പേരും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണ്. ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നടന്ന മൂന്ന് പഠനങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. 59 പേരില്‍ അവര്‍ക്ക് മുടിയോടുകൂടിയും മുടി ഇല്ലാതെയുമുള്ള രൂപങ്ങളെ കൃത്യമായി വിലയിരുത്തിയാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവരുടെ വിലയിരുത്തല്‍.

മാത്രമല്ല, ഇവര്‍ക്കാണ് മുടിയുള്ളവരെക്കാളും ആത്മവിശ്വാസം മുഖത്ത് തോന്നുന്നതെന്നും പഠനം പറയുന്നു. മുടിയുള്ള ഇവരുടെ രൂപത്തെ അപേക്ഷിച്ച് മുടിയില്ലാത്ത രൂപത്തിന് കൂടുതല്‍ പൊക്കം തോന്നിക്കുന്നെന്നും പഠനം ചൂണ്ടി കാണിക്കുന്നു. മൊത്തത്തില്‍ തന്നെ മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍ പൂര്‍ണ്ണമായുള്ള കഷണ്ടിയല്ലാതെ തലയില്‍ അല്‍പ്പസ്വല്‍പ്പം മുടിയുള്ളവരെ കാണാന്‍ യാതൊരു ഭംഗിയുമില്ലെന്നാണ് റിപ്പോര്‍ട്ട്.