കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു;വ്യക്തിപരമായ നഷ്ടമെന്ന് മോദി.

single-img
18 May 2017

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അസുഖ ബാധയെ തുടര്‍ന്ന് അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ഭട്‌നാഗറിലായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. കുറച്ചു നാളുകളായി അസുഖ ബാധയെ തുടര്‍ന്ന ചികിത്സയിലായിരുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. 1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജ്വയനിയിലാണ് ജനനം. വ്യക്തിപരമായ തീരനഷ്ടമാണിതെന്ന പ്രധാനമന്ത്രി മോദി ദവെയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി പറഞ്ഞു.

2016 ജൂലൈ 5 ന് പ്രകാശ് ജാവേദ് ഒഴിഞ്ഞതിനെ തുടര്‍ന്ന സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ആര്‍ എസ് എസിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള രംഗപ്രവേശനം. പിന്നീട് പരിസ്ഥിതി സംരക്ഷണ സമിതികളിലും നര്‍മ്മദ സംരക്ഷണ സമരങ്ങളലും സജീവ സാന്നിധ്യമായിരുന്നു.