ടോള്‍ കമ്പനി അടച്ചു പൂട്ടിയ സമാന്തര പാത ഉടന്‍ പുനസ്ഥാപിക്കണം; മന്ത്രി ജി സുധാകരന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനം

single-img
18 May 2017

പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനകുരുക്ക രൂക്ഷമായ സാഹചര്യത്ത്യല്‍ ടോള്‍ കമ്പനി അടച്ചു പൂട്ടിയ സമാന്തര പാത ഉടന്‍ പുനസ്ഥാപിക്കണമെന്ന് ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. മന്ത്രി ജി സുധാകരന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരത്തില്‍ മൂന്ന് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. ഈ വിഷയം സംബ്ന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു അന്തിമ തൂരുമാനം അറിയിക്കാന്‍ ദേശിയ പാത അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി.

ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം ഇപ്രകാരമാരമാണ്. ടോള്‍ പ്ലാസയോട് ചേര്‍ന്ന പഴയ ദേശീയ പാതയിലേക്ക് ഉണ്ടായിരുന്ന പ്രവേശന കവാടം പുനസ്ഥാപിക്കുക. സൗജന്യ പാസ് നല്‍കിയിരിക്കുന്ന വാഹനങ്ങള്‍ക്ക് പരിശോധന കൂടാതെ കടന്നുപോകാന്‍ പ്രത്യേക പാത സജ്്ജമാക്കുക. ഇതിനു പുറമെ ടോള്‍ നിരക്കിലും ആനുപാതികമായി കുറവു വരുത്തുക. തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തൈ അറിയിക്കാന്‍ ദേശീയ പാത അതോറിറ്റിയെ യോഗം ചുമതലപ്പെടുത്തി. അന്തിമ തീരുമാനം പൊതുമരാമത്ത് മന്ത്രിയെ രേഖാമൂലം അറിയിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു.