ദേശീയ ഫുട്‌ബോള്‍ താരം വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മതിയായ ഹാജര്‍ ഇല്ലാത്തതിനാലാണ് നടപടി എന്ന് വിശദീകരണം

single-img
18 May 2017

തിരുവനന്തപുരം: ദേശീയ ഫുട്‌ബോള്‍ ടീം അംഗവും ഐഎസ്എല്‍ താരവുമായ സി കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ടു. മതിയായ ഹാജര്‍ ഇല്ലാത്തതിനാലാണ് നടപടി എന്നാണ് വിശദീകരണം. അക്കൗണ്ട് ജനറല്‍ ഓഫീസിന്റെ തിരുവനന്തപുരം വിഭാഗത്തില്‍ ഓഡിറ്ററായിരുന്നു വിനീത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിരാഗംമാണ് വിനീത്. ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിക്കുന്നുണ്ട്. ഈയിടെ കഴിഞ്ഞ ഐലീഗില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു ഇദ്ദേഹം. പിരിച്ചുവിടാന്‍ ആലോചന നടക്കുന്ന സമയത്ത്, സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി കിട്ടിയ തനിക്ക് എങ്ങനെ ഫുട്‌ബോള്‍ മാറ്റിവയ്ക്കാനാവും എന്നായിരുന്നു വിനീത് പ്രതികരിച്ചത്‌