പാക് വെബ്‌സൈറ്റുകള്‍ക്ക് നേരേ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ആക്രമണം; 110 പാക് സൈറ്റുകള്‍ നിശ്ചലമാക്കി

single-img
18 May 2017

തിരുവനന്തപുരം: പാക് വെബ്‌സൈറ്റുകള്‍ക്ക് നേരേ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ആക്രമണം. പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം നടത്തിയത്. ഇക്കാര്യം മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യന്‍ സൈബര്‍ ഹാക്കര്‍മാര്‍ അറിയിച്ചത്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പാക് സൈറ്റുകള്‍ക്ക് ഹാക്ക് ചെയ്യുന്നത്. ഓപ്പറേഷന്‍ പേബാക്ക് എന്ന പേരില്‍ 110 പാക് സൈറ്റുകളാണ് ഹാക്കര്‍മാര്‍ നിശ്ചലമാക്കിയത്. ഹാക്ക് ചെയ്യപ്പെട്ട പല സൈറ്റുകളും തിരിച്ചുപിടിക്കാന്‍ പാക് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് പാക് സൈറ്റുകളുടെ ലിങ്കുകള്‍ സഹിതമാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ,

 

https://www.facebook.com/TheMalluCyberSoldiers/photos/a.2003453126547623.1073741828.1907372899488980/2143913105834957/?type=3