സൈബര്‍ ആക്രമണത്തെ പേടിക്കേണ്ട; സ്വര്‍ണ്ണ നിക്ഷേപം ഏറ്റവും സുരക്ഷിതം

single-img
18 May 2017

കോഴിക്കോട് : ലോകത്തിന്റെ ചലനത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന ആത്മവിശ്വാസത്തിന് വിള്ളലേല്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍. ഇവയിലൂടെ കമ്പ്യൂട്ടറുകളിലെ ഏതു ഫയലും നശിപ്പിക്കപ്പെടാം. വിലയേറിയതെല്ലാം തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെടുത്തിയാണ് ഇത്തരത്തിലുള്ള വൈറസുകള്‍ മുന്നേറുന്നത്.

അതുകൊണ്ടുതന്നെ സൈബര്‍ യുദ്ധങ്ങളാല്‍ കമ്പ്യൂട്ടറുകളും ഡാറ്റകളും നശിച്ച് നിക്ഷേപങ്ങള്‍ നഷ്ടപ്പെടുന്നതിനേക്കുറിച്ചാണിപ്പോള്‍ ഏവരുടെയും ആശങ്ക. ശരിയല്ലാത്തതും ടെന്‍ഷനടിപ്പിക്കുന്നതുമായ നിക്ഷേപങ്ങളില്‍ നിന്നുമാറി സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചാല്‍ സമ്പത്ത് എന്നും സുരക്ഷിതമായിരിക്കും.

6 മാസത്തില്‍ കുറയാതെയുള്ള ഏതൊരു അഡ്വാന്‍സ് ബുക്കിംഗിനും തുല്യമായ തൂക്കത്തിലുള്ള ഏറ്റവും പുതിയ BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ പണിക്കൂയിയില്ലാതെയാണ് ചെമ്മണ്ണൂര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്. കൂടാതെ സൗജന്യ ലോക്കര്‍ സൗകര്യവും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. സൂക്ഷിച്ച സ്വര്‍ണത്തിന്റെ തൂക്കത്തിലുള്ള പുതിയ 916 ആഭരണങ്ങല്‍ നിഷ്ടിത കാലാവധിക്കു ശേഷം ഉപഭോക്താക്കള്‍ക്ക് തിരിച്ചെടുക്കുകയും ചെയ്യാം എന്നതാണ് ഈ സൗജന്യ സംവിധാനത്തിന്റെ പ്രത്യേകത.