കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു; സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും

single-img
18 May 2017

ഏറ്റെടുത്തു. സിബിഐ ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞമാസമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയിലെത്തിയ അന്വേഷണ സംഘം ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈപ്പറ്റി. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും. മണിയുടെ ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല