വയലന്‍സിന്റെ ആധിക്യം മൂലം ‘എ സര്‍ട്ടിഫിക്കറ്റ്’ സിംഗപ്പൂരില്‍ തിരിച്ചടി നേരിട്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 16 വയസ്സിനുതാഴെ പ്രായമുള്ള സിംഗപ്പൂരിലെ ഫാന്‍സിന് തല്‍ക്കാലം ബാഹുബലി കാണല്‍ നിർവാഹമില്ല

single-img
18 May 2017

ഇന്ത്യന്‍ സിനിമയുടെ പ്രശസ്തി ലോകത്തിലേക്കുയര്‍ത്തുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ഇന്ത്യയ്ക്കകത്തും പുറത്തുമായി ജൈത്ര യാത്ര  തുടരുകയാണ്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ തിരിച്ചടിയാണ് ബാഹുബലിക്ക് സിംഗപ്പൂരില്‍ നിന്നും ലഭിച്ചത്.

സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്തത്രയും അതിക്രമങ്ങളും ചോര ചൊരിച്ചിലും സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ബാഹുബലി 2ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. 16 വയസ്സിനുതാഴെ പ്രായമുള്ള സിംഗപ്പൂരിലെ ഫാന്‍സിന് തല്‍ക്കാലം ബാഹുബലി കാണല്‍ ബുദ്ധിമുട്ടായിരിക്കും.