കാവേരി സെല്‍ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

single-img
18 May 2017

തിരുവനന്തപുരം: കാവേരി സെല്‍ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടെന്നും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കാവേരി സെല്‍ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് സെല്‍ പിരിച്ചുവിടാനുള്ള തീരുമാനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ നദീജല വിഷയത്തില്‍ നിയമവകുപ്പിന് കീഴില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്റെ നേത്യത്വത്തില്‍ പ്രത്യേക സമിതി നിലവിലുണ്ട്. ഇതിനാലാണ് കാവേരി സെല്‍ പൂട്ടിയതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.