സ്‌കൈപ്പിലൂടെ സ്‌നേഹബന്ധം ഉണ്ടാക്കുകയും തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന പ്രലോഭനവും; സഹപ്രവര്‍ത്തകയെ പ്രണയം നടിച്ച് പീഡിപ്പിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജീയര്‍ അറസ്റ്റില്‍

single-img
17 May 2017

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീയറായി ജോലി നോക്കിയിരുന്ന ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡനത്തിന് വിധേയമാക്കിയ തെലുങ്കാന സ്വദേശിയായ ടെക്കിയെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. തെലുങ്കാനയിലെ ഖമ്മം ജില്ലയില്‍ പാല്‍വഞ്ച വില്ലേജില്‍ ഇന്ദിരാ നഗര്‍ കോളനിയിലെ രാജ് മോഹന്‍ സിംഗ് ഠാക്കൂര്‍(28) ആണ് അറസ്റ്റിലായത്.

2015 നവംബറില്‍ യുഎസ്ടി ഗ്ലോബല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച യുവതിയെ അതേ കമ്പനിയില്‍ തന്നെ ജോലി നോക്കുന്ന പ്രതി സ്‌കൈപ്പിലൂടെ സ്‌നേഹബന്ധം ഉണ്ടാക്കുകയും തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന് പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കുകയും ചെയ്യുകകായിരുന്നു. 2015 ഡിസംബര്‍ മാസം മുതല്‍ പലപ്രാവശ്യം യുവതിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ ഫ്‌ലാറ്റില്‍ താമസിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ഈ സമയത്ത് നാട്ടില്‍ വേറെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ രഹസ്യമായി നടക്കുകയായിരുന്നു. ഈ സമയത്തിനിടയില്‍ തന്നെ പരാതിക്കാരി ഗര്‍ഭിണിയാവുകയും ചെയ്തു. വിവരം അറിഞ്ഞ പ്രതി രഹസ്യമായി ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.

പരാതിക്കാരി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ പരാതിയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കേസ് എടുത്ത ശേഷം നടത്തിയ ആസൂത്രിത നീക്കത്തിലാണ് തെലുങ്കാനയിലുള്ള നക്‌സല്‍ മേഖലയില്‍ നിന്നും പ്രതിയെ കഴക്കൂട്ടം സൈബര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തത്.

സൈബര്‍ സിറ്റി അസിസറ്റന്റ് കമ്മീഷണര്‍ എ.പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അജയ് കുമാര്‍, കഴക്കൂട്ടം പേലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, സി.പി.ഒ മാരായ സാജു, രഞ്ജിത്ത്, ഷിബു, ഹോം ഗാര്‍ഡ് ഗിരീഷന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.