മെഡിക്കല്‍ പിജി ഫീസ് വര്‍ധനക്കെതിരെ എസ്എഫ്‌ഐ രംഗത്ത് ; മെറിറ്റ് സീറ്റില്‍ ഫീസ് ഉയര്‍ത്തിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് എം വിജിന്‍

single-img
17 May 2017

മെഡിക്കല്‍ പിജി കോഴ്‌സ് വിഷയത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള മെറിറ്റ് സിറ്റില്‍ ഫീസ് ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത എസ്എഫ് ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത്. സര്‍ക്കാര്‍ മെറിറ്റ് ക്വാട്ട നോക്കാതെ നടത്തിയ ഫീസ് വര്‍ധനവ് എത്രയും വേഗം നീക്കണമെന്ന് എസ്.എഫ് ഐ സെക്രട്ടറി വിജിന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ ഇപ്പോള്‍ ഫീസ് ഏകീകരണവുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്ന വര്‍ധനവ് മെറിറ്റ് ക്വാട്ടയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അതിനാല്‍ പൂര്‍ണ്ണമായി പരിഷ്‌കരിച്ച് സാധാരണ വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തിയുള്ള മെറിറ്റ് ക്വാട്ടയെ പരിഗണിച്ചുവേണം ഫീസ് ഏകീകരണമെന്ന വിജിന്‍ പ്രസ്താവനയില്‍ പറഞ്ഞു.ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനം പുനഃപരിശോധിച്ചു മെറിറ്റ് സീറ്റിലെ ഫീസ് വര്‍ദ്ധനവ് എത്രയും വേഗം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്നും വിജിന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

കോളെജ് ഉടമകളുടെ വാദം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ ഫീസ് വര്‍ധനവിന് മുതിര്‍ന്നിട്ടുളളതെന്നും ഇവരുടെ വാദം വസ്തുതാവിരുദ്ധമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നു. മെഡിക്കല്‍ കോളേജുകളില്‍ പ്രധാനമായും രണ്ടിനത്തിലൂടെയാണ് വരുമാനം വരാറുള്ളത്. വിദ്യാര്‍ത്ഥികളില്‍ നിന്ന ഈടാക്കുന്ന ഫീസും രോഗികളില്‍ നിന്നുലഭിക്കുന്ന ചികിത്സാഫീസും അനുബന്ധവരവുകളും. ഇതില്‍ രോഗികളില്‍ നിന്നുള്ള ചികിത്സാഫീസും മറ്റുവരവുകളും മറച്ചുവെച്ചാണ് കോളേജ് നടത്തിപ്പുകാര്‍ വരുമാനത്തിന്റെ കണക്കുകള്‍ അവതരിപ്പിക്കുന്നതെന്ന് പരിഷത്ത് പറയുന്നു.

് പിജി വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടി ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്നതു മുഖാന്തരമാണ് രണ്ടാമത്തെ വരുമാനം ലഭിക്കുന്നത്. ആശുപത്രികളില്‍ നിന്ന് വരുമാനമില്ല എന്ന കോളേജ് ഉടമകളുടെ എപ്പോഴത്തേയും വാദം അതുകൊണ്ട് വിശ്വസനീയമല്ല. മെഡിക്കല്‍ കോളേജിന്റെ ചെലവുകള്‍ ശമ്പള ഇനത്തിനും ആശുപത്രി നടത്തിപ്പിലും നിന്നുണ്ടാകുന്നതാണ്. ഇതുമുഴുവന്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ആയി വാങ്ങുകയും ആശുപത്രിയിലെ ചികിത്സയില്‍ നിന്നുമുള്ള വരുമാനം കോളെജ് ഉടമകളുടെ മൂലധന സഞ്ചയത്തിലേക്ക് പോവുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ രീതി ഒട്ടും ആശാസ്യമല്ല. വരും ദിനങ്ങളില്‍ ഇങ്ങനെയുണ്ടാകുന്ന അമിത ഫീസ് വര്‍ദ്ധനവ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഒട്ടനവധി അനാരോഗ്യ പ്രവണതകള്‍ക്ക് കാരണമാകുമെന്നുള്ളതും പ്രത്യേകം പരിഗണിക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.