ആർ എസ് എസുകാർ ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിനു പ്ലസ്ടു പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടെ ജയം

single-img
16 May 2017

ചേർത്തലയിൽ ആർ എസ് എസ് പ്രവർത്തകർ ചേർന്നു ക്രൂരമായി കൊലപ്പെടുത്തിയ അനന്തു അശോകനു പ്ലസ്ടു പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടെ ജയം. ചേര്‍ത്തല വയലാര്‍ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അനന്തു 65 ശതമാ‍നം മാർക്കുവാങ്ങിയാണു ഈ വിജയം കരസ്ഥമാക്കിയത്.

വയലാർ നീലിമംഗലം രാജരാജേശ്വരി ക്ഷേത്ര പരിസരത്തുവെച്ചാണ് പ്ലസ്ടു വിദ്യാർത്ഥിയായ അനന്തുവിനെ ഇക്കഴിഞ്ഞ ഏപ്രിൽ ആറാം തീയതിയാണു പതിനേഴംഗ സംഘം അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത്. മര്‍ദനത്തിനിടെ വീണ അനന്തുവിനെ സംഘം നിലത്തിട്ട് തലയില്‍ ചവിട്ടിയിരുന്നു. ഇതുമൂലം തലച്ചോറിനേറ്റ ക്ഷതമാണു മരണകാരണം.

പട്ടണക്കാട് പഞ്ചായത്തിലെ 10-ാം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകന്‍ -നിര്‍മല ദമ്പതികളുടെ മകനായ അനന്തു കോമേഴ്സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു.

കേസിൽ അറസ്റ്റിലായ പതിനാറുപേരും ആർ എസ് എസ് പ്രവർത്തകരായിരുന്നു. ആർ എസ്ഇ എസ്തിന്ൽറെ പ്രദേശത്തെ ശാരീരിക് ശിക്ഷക് പ്രമുഖും ഇതിൽ ഉൾപ്പെടും. ഇതില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റിലായവരില്‍ അനന്തുവിന്‍റെ സഹപാഠികളും ഉള്‍പ്പെടും.

കൊല്ലപ്പെട്ട അനന്തു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. എന്നാൽ പിന്നീട് ശാഖയിൽ പോകുന്നത് നിർത്തിയ അനന്തു സ്കൂൾ പരിസരത്ത് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്.

നിരവധി തവണ അനന്തുവിന് നേരെ വധശ്രമം നടന്നിരുന്നു. ആദ്യം വയലാർ വരേകാട് കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെ അനന്തുവിനെ അക്രമിക്കാൻ ശ്രമിച്ചു. അന്ന് ലക്ഷ്യം സാധിച്ചില്ല. പിന്നീട് കൊലപാതകം നടന്ന ദിവസം രാവിലെ പ്രതികളിൽ ഏതാനും പേർ ബൈക്കിൽ അനന്തുവിന്റെ വീടിന് സമീപത്തെത്തി അക്രമിക്കാനൊരുങ്ങിയെങ്കിലും ലക്ഷ്യം സാധ്യമായില്ല. തുടർന്നാണ് വയലാർ നീലിമംഗലം ക്ഷേത്രോത്സവ സ്ഥലത്ത് വച്ച് അനന്തുവിനെ മൃഗീയമായി കൊലപ്പെടുത്തിയത്.