വെള്ളാപ്പള്ളിയെ വിടാതെ വിഎസ്; മൈക്രോഫിനാൻസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വിഎസ് നിയമസഭയിൽ

single-img
16 May 2017

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിടാതെ പിന്തുടര്‍ന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. കേസിന്റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വിഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.

കോടതി നിര്‍ദേശമുണ്ടായിട്ടും വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാത്തതെന്താണെന്നും വി.എസ് ചോദിച്ചു. വിഷയത്തെക്കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.