കൊച്ചി ഒബ്രോണ്‍ മാളില്‍ വന്‍ തീപിടിത്തം; നാലാം നില പൂര്‍ണമായും കത്തി നശിച്ചു

single-img
16 May 2017

കൊച്ചി: കൊച്ചിയിലെ ഒബ്രോണ്‍ മാളില്‍ വന്‍ തീപിടിത്തം. മാളിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂര്‍ണമായും കത്തി നശിച്ചു. തീയറ്ററില്‍ സിനിമ കാണുകായായിരുന്നവരെ ഒഴിപ്പിച്ചു. അഗ്നിശമനസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

മാളില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. മാളിന്റെ അകത്ത് നിന്നുകൊണ്ടാണ് ഫയര്‍ഫോഴ്സ് തീയണച്ച് വരികയാണ്. വ്യാപാര കേന്ദ്രത്തിന്റെ അടുത്തുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്.