മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും

single-img
16 May 2017

കൊച്ചി: മലയാള സിനിമാ പ്രേമികള്‍ വളരെക്കാലമായി കാത്തിരുന്ന കൂട്ടുകെട്ടിന് ഇനി അധികം കാത്തിരിക്കേണ്ടതില്ല…അതെ മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് ലാല്‍ ജോസ്. പേരിടാത്ത ഈ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

ലാൽ ജോസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച കുറിപ്പ്

1998 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായിട്ടുള്ള ‘ഒരു മറവത്തൂര്‍ കനവാ’ണ് ലാല്‍ ജോസിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് വിവിധ അഭിനേതാക്കളെ ഉള്‍പ്പെടുത്തി ഹിറ്റുകളുടെ നീണ്ടൊരു നിര തന്നെ ലാല്‍ ജോസ് ഒരുക്കിയിട്ടുണ്ടെങ്കിലും മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിനെ നായകനാക്കിയുള്ള ഒരു സിനിമ ഇതുവരെ പിറന്നിട്ടുണ്ടായില്ല. പക്ഷേ ആദ്യ ചിത്രം പുറത്തിറങ്ങി ഏകദേശം രണ്ട് പതിറ്റാണ്ടടുക്കുമ്പോള്‍ ആ സ്വപ്‌നമിന്ന്‌ പൂവണിയുകയാണ്.

ചിത്രത്തിന്റെ പേരും മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടില്ലെങ്കിലും നാളെ ആരംഭിക്കുന്ന ഈയൊരു കൂട്ടുകെട്ടിലുള്ള ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.