കോഴിക്കോട് ഒരുകോടി രൂപയുടെ അസാധുവാക്കിയ 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ പിടികൂടി

single-img
16 May 2017

കോഴിക്കോട്: കോഴിക്കോട് ഒരുകോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് നോട്ടുകള്‍ പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സിറാജുദീന്‍ എന്നയാളിന്‍ നിന്നാണ് 500, 1000 രൂപ നോട്ടുകള്‍ കണ്ടെടുത്തത്.

കോടികളുടെ ഇടപാടാണ് ഇയാള്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് അറിയിച്ചു.