വാനാക്രൈ സൈബര്‍ ആക്രമണം;സെക്യൂരിറ്റി പാച്ച് ഇൻസ്റ്റാൾ ചെയ്യാത്ത എടിഎം മെഷീനുകൾ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് റിസർവ് ബാങ്ക്

single-img
15 May 2017


വാനാക്രൈ സൈബര്‍ ആക്രമണാത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ റിസര്‍വ് ബാങ്ക് നിർദ്ദേശം നൽകി.രാജ്യത്ത് ആകെയുള്ള 2.25 ലക്ഷം എടിഎമ്മുകളില്‍ 60 ശതമാനവും വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്ക്. ഇത്തരത്തി വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചു പൂട്ടാനാണ് ആര്‍ബിഐയുടെ നിര്‍ദേശം.

അതേസമയം നിലവിലെ സാഹചര്യത്തില്‍ വിന്‍ഡോസ് എക്‌സ്പിക്ക് വേണ്ടി പ്രത്യേക സെക്യൂരിറ്റി പാച്ച് ലഭ്യമാക്കിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.പുതിയ സെക്യൂരിറ്റി പാച്ചുകൾ അപ്ഡേറ്റ് ചെയ്ത ശേഷമായിരിയ്ക്കും വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്ന ഏടിഎമ്മുകൾ ഇനി പ്രവർത്തിയ്ക്കുക.