ഗവര്‍ണറിനേതിരായ പരാമര്‍ശം; ശോഭ സുരേന്ദ്രനേതിരെ കേന്ദ്ര നേതൃത്വം

single-img
15 May 2017

ന്യൂഡല്‍ഹി: ഗവര്‍ണറിനേതിരായ പരാമര്‍ശത്തില്‍ ശോഭ സുരേന്ദ്രനേതിരെ കേന്ദ്ര നേതൃത്വം. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു പരാതി കൈമാറിയത് ചട്ടമനുസരിച്ചാണെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി. ഈ നടപടി അംഗീകരിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ശോഭ സുരേന്ദ്രന്റെ ഗവര്‍ണറിനേതിരായ പരാമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്രനേതൃത്വം

കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പദവിയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍് ഞായറാഴ്ച പരസ്യമായി ഗവര്‍ണറെ അധിക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നായിരുന്നു ശോഭയുടെ പരാമര്‍ശം