പഞ്ചസാര സബ്‌സിഡി പുനഃസ്ഥാപിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
15 May 2017

ന്യൂഡല്‍ഹി: പഞ്ചസാര സബ്‌സിഡി പുനഃസ്ഥാപിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ അന്ത്യോദയ, അന്നയോജന പ്രകാരമുള്ള സബ്‌സിഡി തുടരുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനും പൂഴ്ത്തിവയ്പ്പ് തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും കേന്ദ്ര മന്ത്രി അറിയിച്ചു. പാവപ്പെട്ടവരില്‍ പാവപ്പെട്ട കുടുംബത്തിന് ഒരു കിലോ പഞ്ചസാരയാണ് നിലവില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും പൂഴ്ത്തിവയ്പ്പ് തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും കേന്ദ്ര മന്ത്രി അറിയിച്ചു.