സ്മാർട്ട് ഫോൺ വിപണിയിലെ മലയാളികളുടെ സ്വന്തം ബ്രാൻഡായ എംഫോൺ രാജ്യാന്തര വിപണി കീഴടക്കി കുതിപ്പ് തുടരുന്നു

single-img
15 May 2017

സ്മാർട്ട് ഫോൺ വിപണിയിലെ മലയാളികളുടെ സ്വന്തം ബ്രാൻഡായ എംഫോൺ രാജ്യാന്തര വിപണി കീഴടക്കി കുതിപ്പ് തുടരുന്നു. ഹൈ ഇൻവെസ്റ്റ്മെന്റ് മാർക്കറ്റിംഗ് സ്ട്രാറ്റജിയാണ് എം ഫോൺ കമ്പനി വിപണിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ലോഞ്ചിംഗ് കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ തന്നെ ആഗോള വിപണിയിലും എംഫോൺ ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡായി മാറി. ദുബായ്, ഖത്തർ ‍‍, ഷാർജ , സൗദി, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോൺ സ്മാർട്ട് ഫോണുകൾ ലഭ്യമാണ്. ഈ രാജ്യങ്ങളിലെ നൂറിലധികം ഓൺ ലൈൻ സൈറ്റുകളിലും, ഗ്ലോബൽ സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്ഡീൽ, ജടോപോടോ, സൂക്, കൂടാതെ വൻകിട, ചെറുകിട മൊബൈൽ വ്യാപാര കേന്ദ്രങ്ങളിലും, ഷോപ്പിംഗ്‌ മാളുകളിലും എംഫോണിന് വൻ വിൽപനയാണ് നടക്കുന്നത്.

എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്‌, എംഫോണ്‍ 6, എന്നീ ആണ്ട്രോയിഡ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. പിന്നില്‍ 21 മെഗാപിക്സൽ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോൺ 8ന്‍റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർ പ്രിൻന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. 1920X1080പിക്‌സൽ റെസല്യൂഷൻ നല്‍കുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയോട് കൂടിയ എംഫോൺ 8ന് 4ജിബിറാമും, 2.3ജിഗാഹെട്‌സ് ഡാക്കകോർ പ്രോസസറുമാണ് കരുത്തേകുന്നത്. വയർലെസ് ചാർജ്ജിംഗ് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ ബേസ്സ് എന്ന ടെക്നോളജി എംഫോൺ 8ൽ ഉപയോഗിച്ചിരിക്കുന്നു.

ഓഫ്ലൈൻ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്, 30 മിനിറ്റ് കൊണ്ട് 70% ചാർജ്ജ് സംഭരിക്കാൻ കഴിയുന്ന അടിവേഗ ചാർജ്ജ് സംവിധാനവും ഇതിൽ ഉണ്ട്. എംഫോൺ 8ന് ഒപ്പം വയർലസ്സ് ചാർജ്ജർ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ എല്ലാ മോഡലിനും ഒപ്പം ഓ ടി ജി കേബിളും, ബാക്ക് കവര്‍, സ്ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉണ്ടാകും. സെൽഫി പ്രേമികൾക്കായി എംഫോൺ പുറത്തിറക്കുന്ന മോഡലണ് എംഫോൺ 7പ്ലസ്‌. 13 മെഗാപിക്‌സൽ ശേഷിയുള്ള മുൻ ക്യാമറ 84 ഡിഗ്രി ഫീല്‍ഡഡെപ്ത് ഒപ്പിയെടുക്കാൻ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എൽ ഇ ഡി ഫ്ളാഷുകളുള്ള എംഫോൺ 7പ്ലസ്സിന്റെ 16 മെഗാപിക്‌സൽ പിൻക്യാമറ 2K വീഡിയോ റെക്കോഡിങ് സൗകര്യമുള്ളതാണ്.

1080X1920 പിക്‌സൽ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയാണ് എംഫോൺ 7പ്ലസിലുള്ളത്. 1.5 ഗിഗാഹെർട്സ് കരുത്തുള്ള മീഡിയാടേക് MT6750T ഒക്ടാകോർ പ്രൊസസർ, 4ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷി മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 256ജിബി വരെയുയർത്താൻ സാധിക്കും. ഗോൾഡ് സിൽവർ ഗ്രേ നിറങ്ങളിലെത്തുന്ന എംഫോൺ 7പ്ലസ്‌ ഇന്ത്യയിലെ വില 24,999 രൂപയാണ്. ഗോൾഡ്, റോസ് ഗോൾഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളിൽ വിപണിയിൽ എത്തുന്ന എംഫോൺ 6 ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഓൺ ലൈനിൽ ലഭിക്കുന്നത്.

3 ജിബി റാം കരുത്തിൽ 4ജി സാങ്കേതികവിദ്യ ഉൾപ്പടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോൺ 6 ൽ , 32 ജിബി ഡാറ്റ സ്റ്റോര്‍ ചെയ്യാൻ സാധിക്കും. മിഡിയടെക് 6753 ഓക്ടകോർ പ്രൊസസ്സറാണ് എംഫോണ്‍ 6 ന് കരുത്തുപകരുന്നത്. 13മെഗാപിക്സൽ ക്യാമറക്ക് കൂട്ടായി ഡ്യുയൽ ടോൺ എൽ.ഇ.ഡി ഫ്ലാഷ്, ദ്രുത പ്രതികരണ ശേഷിയുള്ള ഫിംഗർ പ്രിന്‍റ് സ്കാൻ എന്നിവയും എംഫോൺ 6ന്‍റെ പിന്നിൽ സജ്ജികരിച്ചിരിക്കുന്നു. ഇന്‍ഫ്രറെഡ് ബ്ലാസ്റ്റർ ഉൾപ്പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സൽ റിമോട്ട് ആയും ഉപയോഗിക്കാൻ കഴിയും. സ്മാർട്ട് ഫോണിന് പുറമെ സ്മാർട്ട് വാച്ച്, പവ്വർ ബാങ്ക്, ബ്ലുടൂത്ത്ഹെഡ്സെറ്റ്, വയർ ലെസ് ചാർജർ ബ്ലറ്റ്തുടങ്ങിവയുംകമ്പനിപുറത്തിറക്കുന്നുണ്ട്. പൂർണമായി 24 ക്യാരറ്റ് സ്വർണ്ണ പ്ലേറ്റിംഗോട് കൂടിയ പവർ ബാങ്കുകൾ, ഗോൾഡ് ഫീച്ചർ ഫോണുകൾ എന്നിവ വൈകാതെ തന്നെ വിപണിയിൽ ലഭ്യമാകും.