രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയില്‍

single-img
15 May 2017

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ശതമാനം പേര്‍ വിജയിച്ചുകഴിഞ്ഞ വര്‍ഷം 80.94 ആയിരുന്നു. 3,05,262 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ടയിലും. 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എട്ട് ഗവണ്‍മെന്റ് സൂളുകളും നൂറ് ശതമാനം വിജയം സ്വന്തമാക്കി.സസേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ നടക്കും. മേയ് 25 വരെ അപേക്ഷിക്കാം.