പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ബിഎസ്എഫ് വധിച്ചു

single-img
15 May 2017

ഗുരുദാസ്പൂര്‍: പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന വധിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരിലൂടെ ഇന്ന് രാവിലെ 4.30നായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഇന്ത്യപാക് അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു സൈന്യം നടത്തിയ വെടിവയ്പിലാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ വധിച്ചത്.

120 ബറ്റാലിയനിലെ ബിഎസ്എഫ് സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. ഈ വര്‍ഷം പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന അന്‍പതാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്നും ഇതില്‍ 35 ശ്രമങ്ങള്‍ സൈന്യം പരാജയപ്പെട്ടുത്തിയതായും അധികൃതര്‍ അറിയിച്ചു.