കേരളത്തിലും റാൻസംവെയർ ആക്രമണം നടന്നതായി സംശയം; വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കംപ്യുട്ടറുകളാണ് തകരാറിലായിരിക്കുന്നത്

single-img
15 May 2017

വയനാട്: ലോകരാജ്യങ്ങളെ ഭീതിയിലാക്കിയിരിക്കുന്ന റാൻസംവെയർ ആക്രമണം കേരളത്തിലും നടന്നതായി സംശയിക്കുന്നു. വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കംപ്യുട്ടറുകളാണ് തകരാറിലായിരിക്കുന്നത്. ഇവിടുത്തെ പഞ്ചായത്ത് ഓഫീസിലെ നാല് കംപ്യുട്ടറുകളെയാണ് റാൻസംവെയർ ബാധിച്ചോയെന്ന് സംശയിക്കുന്നത്.

നാല് കംപ്യുട്ടറുകളിലെയും മുഴുവൻ ഫയലകളും തുറക്കുവാൻ സാധിക്കുന്നില്ല. മാത്രമല്ല രണ്ട് മണിക്കൂറിനുള്ളിൽ പണം അടച്ചില്ലെങ്കിൽ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നു ഭീഷിണി സന്ദേശം ലഭിച്ചതായും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ വൈറസ് പ്രവർത്തിച്ചു തുടങ്ങിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.