ഗാസിയബാദില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം: ആളപായമില്ല

single-img
15 May 2017

ലക്‌നോ: ഗാസിയബാദില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ പാന്‍ണ്ടാവ് നഗറിലുള്ള ഫാക്ടറിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമുണ്ടായിട്ടില്ല. ഫാക്ടറി സമുച്ചയത്തില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് എന്‍ഡിആര്‍എഫ് പരിശോധന നടത്തി വരികയാണ്.

അതേസമയം വളര്‍ത്തു മൃഗങ്ങള്‍ ചത്തതായി അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്നു സമീപത്തുണ്ടായിരുന്നു പെയിന്റ് ഫാക്ടറിയിലേക്കും തീപടര്‍ന്നു. മീററ്റ്, നോയിഡ, ഗാസിയബാദ് എന്നിവിടങ്ങളിലുള്ള അഗ്‌നിശമന സേനകളുടെ മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിത്‌