ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; കൈ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾക്ക് 5 ദിവത്തോളം പഴക്കം

single-img
14 May 2017

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി ക​ൽ​വാ​ത്തി പാ​ല​ത്തി​നു സ​മീ​പം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഏകദേശം 35 ഓളം പ്രായം തോന്നിപ്പിക്കുന്ന പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പാലത്തിനു താഴെയുള്ള പുഴയിൽ ഒഴുക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹ​ങ്ങ​ൾക്കു അ​ഞ്ചു ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്കമുണ്ടെന്നു ക​രു​തു​ന്നതായും, അത് ​കൊ​ണ്ടു ​തന്നെ മു​ഖം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെന്നും ഫോർട്ട് കൊച്ചി എസ് എച് ഓ ആന്റണി ഇ വാർത്തയോട് പറഞ്ഞു.

മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വരികയാണ്.