പമ്പുകളുടെ 24 മ​ണി​ക്കൂ​ർ സ​മ​രം അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ചു; തുറന്നിരിക്കുന്ന പമ്പുകളിൽ വ​ൻ തി​ര​ക്ക്

single-img
14 May 2017

തിരുവനന്തപുരം: ഓ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്സി​ന്‍റെ കീ​ഴി​ലു​ള്ള പമ്പുക​ളു​ടെ 24 മ​ണി​ക്കൂ​ർ സ​മ​രം അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ സ​മ​രം നീ​ളും. സം​സ്ഥാ​ന​ത്തെ 90 ശ​ത​മാ​നം പ​ന്പു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അതേസമയം തുറന്നിരിക്കുന്ന പാമ്പുകൾക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ആ​റു വ​ർ​ഷം മു​ൻ​പു സ​മ​ർ​പ്പി​ച്ച അ​പൂ​ർ​വ​ച​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കാ​മെ​ന്ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​രം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ക​മ്മീ​ഷ​ൻ വ​ർ​ധ​ന ന​ൽ​കാ​മെ​ന്ന ക​രാ​റും ഓ​യി​ൽ കമ്പനികൾ ന​ട​പ്പാ​ക്കു​ന്നി​ല്ല.

ബാ​ങ്ക് ഇ​ത​ര സ​ർ​വീ​സ് ചാ​ർ​ജി​ൽ വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, ബാ​ഷ്പീ​ക​ര​ണം മൂ​ല​മു​ള്ള ന​ഷ്ടം എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളും പമ്പു​ട​മ​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മേ​യ് 10നു ​കമ്പനി​യി​ൽ​ നി​ന്നു സ്റ്റോ​ക്ക് എ​ടു​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ചി​ട്ടും ച​ർ​ച്ച​യ്ക്കു​പോ​ലും ഓ​യി​ൽ കമ്പനി ഉ​ട​മ​ക​ൾ ത​യ്യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു പമ്പു​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചതെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.