ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍; എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്

single-img
14 May 2017

സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. അന്താരാഷ്ട്ര ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന സൂചനയാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിലൂടെ ഉത്തരകൊറിയ മുന്നോട്ട് വെയ്ക്കുന്നത്.

അതേസമയം മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയും ജപ്പാനും അപലപിച്ചു. രാജ്യത്തിന് സമീപത്തെ കടലില്‍ പതിക്കുന്നതിന് മുമ്പ് മുപ്പത് മിനുട്ട് മിസൈല്‍ സഞ്ചരിച്ചതായും ജപ്പാന്‍ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തരകൊറിയ നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു.