ഇറാക്കിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 12 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
14 May 2017

ബാഗ്ദാദ്: ഇറാക്കില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 12 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. സിറിയന്‍ അതിര്‍ത്തിയിലെ അന്‍ബര്‍ പ്രവിശ്യയില്‍ ഐഎസ് നേതാക്കളുടെ യോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇറാക്കി സൈന്യം ആക്രമണം നടത്തിയത്. റമദാന്‍ മാസത്തിലെ ആക്രമണങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായായിരുന്നു യോഗമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.

ആക്രമണത്തില്‍ നിരവധി ഭീകരര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം ഒമ്പതിന് സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് പോസ്റ്റുകളില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 100ല്‍ അധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.