കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ നിതിന്‍ ഗഡ്കരിക്ക് പ്രതിരോധ മന്ത്രി സ്ഥാനം നല്‍കാന്‍ ആര്‍എസ്എസ് നേതൃത്വം ചരടുവലിക്കുന്നതായി റിപ്പോർട്ട്

single-img
14 May 2017

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ നിതിന്‍ ഗഡ്കരിക്ക് പ്രതിരോധ മന്ത്രി സ്ഥാനം നല്‍കാന്‍ ആര്‍എസ്എസ് നേതൃത്വം ചരടുവലിക്കുന്നതായി റിപ്പോർട്ട്. മോദിക്ക് അതൃപ്തി കാണിക്കുന്ന സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരിക്ക് അനുകൂല നിലപാടെടുക്കുന്നതിനു വേണ്ടി ആര്‍എസ്എസ് ശക്തമായി തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധ മന്ത്രി സ്ഥാനത്തേക്കു വിശ്വസ്തനായ സുരേഷ് പ്രഭുവിനെയാണു മോദി പരിഗണിക്കുന്നതെന്നാണു കരുതപ്പെടുന്നത്.

കേന്ദ്രമന്ത്രിസഭയിലെ അധികാര സമവാക്യങ്ങള്‍ അനുകൂലമാക്കി നിര്‍ത്താനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി സ്ഥാനം ശക്തരായ നേതാക്കള്‍ക്കു നല്‍കാന്‍ മടിക്കുന്നതെന്നാണു വിലയിരുത്തല്‍. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രധാനമന്ത്രിക്കു പൂര്‍ണമായും വിധേയരാകാത്ത സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി സ്ഥാനത്തേക്കു വിശ്വസ്തനെ നിയോഗിക്കാന്‍ മോദി നിര്‍ബന്ധിതനാകുന്ന സാഹചര്യമാണു നിലവില്‍.