കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി

single-img
12 May 2017
സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലാവരത്തിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. ഹരിയാനയിലെ ഫരീദാബാദിലെ സർക്കാർ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.  ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണ വിതരണം നിര്‍ത്തി. എന്നാല്‍ ഇതിനകം കുറച്ച് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ശരീരിക ആസ്വാസ്ഥ്യങ്ങളും ഛര്‍ദ്ദിയും അനുഭവപ്പെട്ടു.
സ്‌കൂള്‍ പ്രിന്‍സിപ്പാളും ടീച്ചര്‍മാരും ഭക്ഷണം രുചിച്ചുനോക്കുന്നതിനിടെയാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടികളോട് ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണത്തില്‍ നിന്ന് അസ്വാഭാവിക ഗന്ധം വന്നത് കുട്ടികളില്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സ്ഥിരമായി പഴകിയ മണം വരാറുള്ളതിനാല്‍ ഇത്തവണ മണം കുട്ടികള്‍ കാര്യമാക്കിയില്ല. സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഇസ്‌കോണ്‍ ഫുഡ് റിലീഫ് ഫൗണ്ടേഷനാണ്. സംഭവം അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, ഫൗണ്ടേഷന്‍ ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് സ്‌കൂളികളില്‍ സംഭവത്തെ കുറിച്ച് വിവരം നല്‍കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.