നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു

single-img
12 May 2017

ഷഹ്ജഹാന്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായാണ് ഗൂഗിള്‍ വിശേഷിപ്പിച്ചതെന്ന് കാണിച്ചാണ് പരാതി. ഐടി നിയമപ്രകാരമാണ് ഗൂഗിളിനെതിരെ എഫ്ഐആര്‍ ഇട്ടത്. അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്.

പരാതി പ്രകാരം ഐടി നിയമപ്രകാരം കേസെടുത്തതെന്ന് എസ്പി കമല്‍ കിഷോര്‍ പറഞ്ഞു. മോദിയെ കുറിച്ച് ഗൂഗിളില്‍ അന്വേഷിക്കുമ്പോള്‍ അപകീര്‍ത്തിപരമായ കാരങ്ങളാണ് വന്നിരുന്നത് കൊണ്ടാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് പരാതിയെ കുറിച്ച് പൊലീസില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ല. അത് കൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഗൂഗിള്‍ പ്രതിനിധി വ്യക്തമാക്കി.