കാഷ്മീരിൽ വീണ്ടും പാക് പ്രകോപനം; അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലകള്‍ ലക്ഷ്യമിട്ട് മോര്‍ട്ടാര്‍ ആക്രമണം

single-img
12 May 2017


ശ്രീനഗർ: കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
രാജ്യാന്തര അതിര്‍ത്തിയിലെ ഇരുമ്പുവേലിക്ക് സമീപം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബി.എസ്.എഫ് ജവാന്മാര്‍ക്ക് സമീപത്ത് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചെങ്കിലും ആളപായമുണ്ടായില്ല. പാക് ഷെല്ലാക്രമണത്തില്‍ ഒരു ജവാന് നിസാര പരിക്കേറ്റതായും ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി.എസ്.എഫ് അറിയിച്ചു.

വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.