ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിങിന് വെങ്കലം

single-img
11 May 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി ഹര്‍പ്രീത് സിങ്. ഗ്രീക്കോ റോമന്‍ 80 കിലോ വിഭാഗത്തില്‍ ചൈനയുടെ നാ ജുന്‍ജിയെ 32 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യമെഡല്‍ ഹര്‍പ്രീത് സ്വന്തമാക്കിയത്. ഇറാന്റെ റാമിന്‍ താഹെരിസര്‍താങ്ങിനാണ് ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്.