പുതുച്ചേരിയില്‍ 17കാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍; സംഭവത്തില്‍ ഒരാളെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തു

single-img
11 May 2017

ചെന്നൈ: പുതുച്ചേരിയില്‍ 17കാരന്റെ തലയറുത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സഞ്ചിയിലാക്കി തല പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതുര്‍ സ്വദേശി സുവേതനാണ് കെല്ലപ്പെട്ടത്. സുവേതന്റെ സുഹൃത്ത് വിനോദിനെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

ഇന്നലെ രാത്രിയാണ് ക്രൂരമായ സംഭവം. സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നദിക്കരയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. ശേഷം തലയറുത്ത് മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലയാളികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.

പുതുച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എല്ലാ സഹകരണങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും ചെന്നൈ സീനിയര്‍ പോലീസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു